Lamentations 1:16
“ഇത് നിമിത്തം ഞാൻ കരയുന്നു; 2 എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; 1 എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട 2 ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു; 1 ശത്രു പ്രബലനായിരിക്കയാൽ 2 എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 106:42അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; 2 അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു. 1
Ecclesiastes 4:1പിന്നെ ഞാൻ സൂര്യനുകീഴിൽ നടക്കുന്ന പീഡനങ്ങളെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാൽ അവർ ബലാല്ക്കാരം അനുഭവിക്കുന്നു; എന്നിട്ടും അവരെ ആശ്വസിപ്പിക്കാൻ ആരും അവർക്കില്ല.
Jeremiah 9:1അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ ഘാതകന്മാർനിമിത്തം 2 രാവും പകലും കരയേണ്ടതിന് എന്‍റെ തല വെള്ളവും 2 എന്‍റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു! 1
Jeremiah 9:21വിശാലസ്ഥലത്തുനിന്നു കുഞ്ഞുങ്ങളെയും 2 വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന് 1 മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി 2 നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. 1
Jeremiah 14:17നീ ഈ വചനം അവരോടു പറയേണം: 2 എന്‍റെ കണ്ണിൽ നിന്ന് രാവും പകലും ഇടവിടാതെ കണ്ണുനീർ ഒഴുകട്ടെ; 1 എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകർന്നും 2 വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു. 1
Lamentations 1:2രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു; 2 അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു; 1 അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല; 2 അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു. 1