Luke 1:51
അവൻ തന്‍റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. 2 തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
50അവനെ ഭയപ്പെടുന്നവർക്ക് 2 അവന്‍റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു. 1
52പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി 2 വിനീതരെ ഉയർത്തിയിരിക്കുന്നു. 1
Cross References
Genesis 8:21യഹോവ സൗരഭ്യവാസന മണത്തപ്പോൾ യഹോവ തന്‍റെ ഹൃദയത്തിൽ പറഞ്ഞത്: “ഞാൻ മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല; മനുഷ്യന്‍റെ മനസ്സിന്‍റെ നിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാൻ ചെയ്തതുപോലെ സകലജീവികളെയും ഇനി നശിപ്പിക്കുകയില്ല.
Exodus 15:9“ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; 2 എന്‍റെ ആഗ്രഹം അവരാൽ പൂർത്തിയാകും; 1 ഞാൻ എന്‍റെ വാൾ ഊരും; 2 എന്‍റെ കൈ അവരെ നിഗ്രഹിക്കും” എന്നു ശത്രു പറഞ്ഞു. 1
Deuteronomy 4:34അല്ലെങ്കിൽ നിന്‍റെ ദൈവമായ യഹോവ മിസ്രയീമിൽവെച്ച് നീ കാൺകെ നിനക്കുവേണ്ടി ചെയ്ത പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽനിന്ന് തനിക്കായി വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
1 Samuel 2:3അഹങ്കാരത്തോടെ ഇനി സംസാരിക്കരുത്; 2 നിങ്ങളുടെ വായിൽനിന്ന് ഡംഭമുള്ള വാക്കുകൾ പുറപ്പെടരുത്. 1 യഹോവ സർവ്വജ്ഞാനമുള്ള ദൈവം; 2 അവിടുന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു. 1
Job 40:9ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? 2 അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 1
Psalms 33:10യഹോവ ജനതകളുടെ ആലോചന വ്യർത്ഥമാക്കുന്നു; 2 വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. 1