Matthew 22:16
അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്‍റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിന് വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു.
ബൈബിൾ (മലയാളം)
In The King James Version
In Context
15അനന്തരം പരീശന്മാർ ചെന്നു യേശുവിനെ അവന്‍റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട്
17നിനക്കു എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം.
Cross References
1 Kings 22:14അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും” എന്നു പറഞ്ഞു.
Psalms 5:9അവരുടെ വായിൽ ഒട്ടും നേരില്ല; 2 അവരുടെ അന്തരംഗം നാശകൂപം തന്നെ; 1 അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; 2 നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. 1
Psalms 55:21അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; 2 ഹൃദയത്തിലോ യുദ്ധമത്രേ. 1 അവന്‍റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; 2 എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു. 1
Isaiah 59:13അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, 2 ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, 1 പീഡനവും മത്സരവും സംസാരിക്കുക, 2 വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ. 1
Ezekiel 33:30മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാർ മതിലുകൾക്കരികിലും വീട്ടുവാതില്‍ക്കലും വച്ചു നിന്നെക്കുറിച്ച് സംഭാഷിച്ച്: ‘യഹോവയിൽ നിന്നുണ്ടായ അരുളപ്പാടു എന്തെന്ന് വന്നു കേൾക്കുവിൻ’ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ അവനവന്‍റെ സഹോദരനോടും പറയുന്നു.
Malachi 2:6നേരുള്ള ഉപദേശം അവന്‍റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്‍റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടി നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;