Micah 4:10
സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ 2 വേദനപ്പെട്ട് പ്രസവിക്കുക; 1 ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു 2 ബാബേലിലേക്കു പോകേണ്ടിവരും; 1 അവിടെവച്ച് നീ വിടുവിക്കപ്പെടും; 2 അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 20:18നീ ജനിപ്പിക്കുന്നവരായ, നിന്നിൽ നിന്നുത്ഭവിക്കുന്ന, നിന്‍റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്‍റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
2 Chronicles 33:11ആകയാൽ യഹോവ അശ്ശൂർരാജാവിന്‍റെ സേനാധിപന്മാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ച് പിത്തളചങ്ങലയാൽ ബന്ധിച്ച് ബാബേലിലേക്ക് കൊണ്ടുപോയി.
2 Chronicles 36:23“പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിയുവാൻ അവൻ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്‍റെ ജനമായി ആരൊക്കെ ഉണ്ടോ, അവർ യാത്ര പുറപ്പെടട്ടെ. ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ.”
Psalms 106:10പകയ്ക്കുന്നവരുടെ കൈയിൽനിന്ന് അവിടുന്ന് അവരെ രക്ഷിച്ചു; 2 ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു. 1
Isaiah 45:13ഞാൻ നീതിയിൽ അവനെ ഉണർത്തിയിരിക്കുന്നു; 2 അവന്‍റെ വഴികളെ എല്ലാം ഞാൻ നിരപ്പാക്കും; 1 അവൻ എന്‍റെ നഗരം പണിയും; 2 വിലയും സമ്മാനവും വാങ്ങാതെ 1 അവൻ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും” 2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1
Isaiah 52:9യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊള്ളുവിൻ; 2 യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, 2 യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ. 1