Proverbs 24:21
മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; 2 മത്സരികളോട് ഇടപെടരുത്. 1
ബൈബിൾ (മലയാളം)
In The King James Version
My son, fear thou the LORD and the king: and meddle not with them that are given to change:
In Context
20ദോഷിക്ക് പ്രതിഫലമുണ്ടാകുകയില്ല; 2 ദുഷ്ടന്‍റെ വിളക്ക് കെട്ടുപോകും. 1
Cross References
Exodus 14:31യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു.
1 Samuel 8:5അവർ അവനോട്: “നീ വൃദ്ധനായിരിക്കുന്നു; നിന്‍റെ പുത്രന്മാർ നിന്‍റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജനതകൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം” എന്നു പറഞ്ഞു.
1 Samuel 24:6അവൻ തന്‍റെ ആളുകളോട്: “യഹോവയുടെ അഭിഷിക്തനായ എന്‍റെ യജമാനന് എതിരായി ഒരു ദോഷവും ചെയ്യുവാൻ യഹോവ എനിക്ക് ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ” എന്നു പറഞ്ഞു.
2 Samuel 18:8യുദ്ധം ആ ദേശത്ത് എല്ലായിടവും പരന്നു; അന്ന് വാളിന് ഇരയായതിലും അധികംപേർ വനത്തിൽവച്ചു കൊല്ലപ്പെട്ടു.
1 Kings 12:16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലാ യിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: 1 “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി? 2 യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ. 1 യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; 2 ദാവീദേ, നിന്‍റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക” എന്നുത്തരം പറഞ്ഞു. യിസ്രായേൽജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോയി.
Proverbs 23:17നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; 2 നീ എല്ലായ്‌പ്പോഴും യഹോവഭക്തിയോടിരിക്കുക. 1