Zechariah 2:7
“ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാർക്കുന്ന സീയോനേ, ചാടിപ്പോകുക.”
ബൈബിൾ (മലയാളം)
In The King James Version
Deliver thyself, O Zion, that dwellest with the daughter of Babylon.
In Context
Cross References
Numbers 16:26അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്നു പറഞ്ഞു.
Isaiah 48:20ബാബേലിൽനിന്ന് പുറപ്പെടുവിൻ; 2 ഉല്ലാസഘോഷത്തോടെ കൽദയരെ വിട്ട് ഓടിപ്പോകുവിൻ: 1 ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ; 2 ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ,“ 2 യഹോവ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ. 1
Isaiah 52:11വിട്ടു പോരുവിൻ; വിട്ടു പോരുവിൻ; അവിടെനിന്നു പുറപ്പെട്ടുപോരുവിൻ; 2 അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിൻ; 1 യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, 2 നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ. 1
Jeremiah 51:6ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തൻ 2 അവനവന്‍റെ പ്രാണൻ രക്ഷിച്ചുകൊള്ളുവിൻ; 1 നിങ്ങൾ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; 2 ഇത് യഹോവയുടെ പ്രതികാരകാലമല്ലയോ; 1 അതിന്‍റെ പ്രവൃത്തിക്കു തക്കവിധം 2 അവിടുന്ന് അതിനോട് പകരം ചെയ്യും; 1
Micah 4:10സീയോൻപുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ 2 വേദനപ്പെട്ട് പ്രസവിക്കുക; 1 ഇപ്പോൾ നീ നഗരം വിട്ട് വയലിൽ പാർത്തു 2 ബാബേലിലേക്കു പോകേണ്ടിവരും; 1 അവിടെവച്ച് നീ വിടുവിക്കപ്പെടും; 2 അവിടെവച്ച് യഹോവ നിന്നെ ശത്രുക്കളുടെ കയ്യിൽനിന്ന് ഉദ്ധരിക്കും. 1
Revelation 18:4പിന്നെ വേറൊരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടു: ”എന്‍റെ ജനങ്ങളേ, അവളുടെ പാപങ്ങളിൽ പങ്കാളികളാകാതെയും അവളുടെ ബാധകൾ ഒന്നുംതന്നെ തട്ടാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.