Isaiah 5:14
അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, 2 വിസ്താരമായി വായ് പിളർന്നിരിക്കുന്നു; 1 അവരുടെ മഹിമയും ആരവവും ഘോഷവും 2 അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
15അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും 2 നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. 1
Cross References
1 Samuel 25:36അബീഗയിൽ നാബാലിന്‍റെ അടുക്കൽ എത്തിയപ്പോൾ അവൻ തന്‍റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്ന് കഴിക്കുന്നത് കണ്ടു; നാബാലിന്‍റെ ഹൃദയം ആനന്ദത്തിലായി. അവന് നല്ലതുപോലെ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവൾ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.
Psalms 49:14അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; 2 മൃത്യു അവരെ മേയിക്കുന്നു; 1 നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; 2 അവരുടെ സൗന്ദര്യം ഇല്ലാതെയാകും; 2 അവര്‍ നേരെ പാതാളത്തിലേക്ക് ഇറങ്ങുന്നു. 1
Proverbs 1:12പാതാളംപോലെ അവരെ ജീവനോടെയും 2 കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. 1
Proverbs 30:16പാതാളവും വന്ധ്യയുടെ ഗർഭപാത്രവും 2 വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും 2 ‘മതി’ എന്നു പറയാത്ത തീയും തന്നെ. 1
Isaiah 21:4എന്‍റെ ഹൃദയം പതറുന്നു; 2 ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; 1 ഞാൻ കാംക്ഷിച്ച സന്ധ്യാസമയം 2 അവിടുന്ന് എനിക്ക് വിറയലാക്കിത്തീർത്തു. 1
Ezekiel 32:18“മനുഷ്യപുത്രാ, നീ മിസ്രയീമിലെ ജനസമൂഹത്തെക്കുറിച്ചു വിലപിച്ച്, അതിനെയും പ്രസിദ്ധമായ ജനതകളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.