Jeremiah 46:5
അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? 1 അവരുടെ വീരന്മാർ വെട്ടേറ്റ് 2 തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു! 2 സർവ്വത്രഭീതി” എന്നു യഹോവയുടെ അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 19:17അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോവുക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു.
Isaiah 19:16ആ നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.
Jeremiah 20:3പിറ്റെന്നാൾ പശ്ഹൂർ + 20:3 പശ്ഹൂർ വിടുതല്‍ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോട് പറഞ്ഞത്: “യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർ മിസ്സാബീബ് + 20:3 മിസ്സാബീബ് സർവ്വത്രഭീതി എന്നത്രേ പേര് വിളിച്ചിരിക്കുന്നത്.”
Jeremiah 46:15നിന്‍റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്? 2 യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് 2 അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല. 1
Jeremiah 49:29അവരുടെ കൂടാരങ്ങളെയും ആട്ടിൻകൂട്ടങ്ങളെയും അവർ അപഹരിക്കും; 2 അവരുടെ തിരശ്ശീലകളും സകല ഉപകരണങ്ങളും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; 2 ‘സർവ്വത്രഭീതി’ എന്നു അവർ അവരോട് വിളിച്ചുപറയും. 1
Nahum 2:8നീനെവേ പുരാതനമേ ഒരു ജലാശയം പോലെയായിരുന്നു; 2 എന്നാൽ അവർ ഓടിപ്പോകുന്നു: 1 “നില്ക്കുവിന്‍, നില്ക്കുവിന്‍!” എന്ന് വിളിച്ചിട്ടും 2 ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. 1