യിരെമ്യാവ് 9:10
“പർവ്വതങ്ങളെക്കുറിച്ചു ഞാൻ കരച്ചിലും വിലാപവും 2 മരുഭൂമിയിലെ മേച്ചിൽപുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; 1 ആരും വഴിപോകാത്തവണ്ണം അവ വെന്തുപോയിരിക്കുന്നു; 2 കന്നുകാലികളുടെ ശബ്ദം കേൾക്കുന്നില്ല; 1 ആകാശത്തിലെ പക്ഷികളും മൃഗങ്ങളും 2 എല്ലാം അവിടം വിട്ടു പോയിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 49:19“നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ 2 ഇപ്പോൾ നിവാസികൾക്കു പോരാതെവരും; 2 നിന്നെ വിഴുങ്ങിക്കളഞ്ഞവർ ദൂരത്ത് അകന്നിരിക്കും. 1
Jeremiah 2:15ബാലസിംഹങ്ങൾ അവന്‍റെനേരെ അലറി നാദം കേൾപ്പിച്ച് 2 അവന്‍റെ ദേശത്തെ ശൂന്യമാക്കി; 1 അവന്‍റെ പട്ടണങ്ങൾ വെന്തു 2 നിവാസികൾ ഇല്ലാതെയായിരിക്കുന്നു. 1
Jeremiah 4:25ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; 2 ആകാശത്തിലെ പക്ഷികൾ എല്ലാം പറന്നു പോയിരുന്നു. 1
Jeremiah 8:18“അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; 2 എന്‍റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു. 1
Jeremiah 12:10അനേകം ഇടയന്മാർ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കുകയും 2 എന്‍റെ ഓഹരി ചവിട്ടിക്കളയുകയും, 1 എന്‍റെ മനോഹരമായ ഓഹരിയെ 2 ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു. 1
Jeremiah 13:16ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പ് 2 നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ബഹുമാനം കൊടുക്കുവിൻ; 1 അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ 2 അവിടുന്ന് അത് മരണ നിഴലാക്കി മാറ്റി നിങ്ങളെ കൂരിരുട്ടിൽ കുടുക്കും. 1